ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്റെ ഔദ്യോഗിക സന്ദർശനത്തിനിടെ വൻ സുരക്ഷാ വീഴ്ച !വാഹനവ്യൂഹത്തിലേക്ക് ബൈക്ക് ഓടിച്ചുകയറ്റി!! രണ്ടുപേർ അറസ്റ്റിൽ

തിരുവനന്തപുരം: ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്റെ ഔദ്യോഗിക വാഹനവ്യൂഹത്തിനു നേരെ ബൈക്ക് ഓടിച്ചുകയറ്റിയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ. തിരുവനന്തപുരം വളളക്കടവ് സ്വദേശികളായ അഷ്കർ, നാദിർഷാ എന്നിവരെയാണ് തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തത്. കോവളത്താണ് വന്‍ സുരക്ഷാവീഴ്ചയുണ്ടായത്.

ബാലരാമപുരത്തെ ഔദ്യോഗിക പരിപാടികൾ പൂർത്തിയാക്കി തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. തിരുവല്ലം ഭാഗത്തുനിന്ന് അമിതവേഗതയിൽ എത്തിയ ബൈക്ക് കോവളം ജംഗ്ഷനിൽ വെച്ച് സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ അവഗണിച്ച് വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറാൻ ശ്രമിക്കുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ തടയാൻ ശ്രമിച്ചെങ്കിലും നിർത്താതെപോയ ബൈക്കിനെക്കുറിച്ചുള്ള വിവരം ഉടൻതന്നെ വയർലെസ് വഴി മറ്റ് കേന്ദ്രങ്ങൾക്ക് കൈമാറി. തുടർന്ന് നടത്തിയ പരിശോധനയിലാണ് കാഞ്ഞിരംകുളത്തു വെച്ച് പ്രതികളെ പൊലീസ് പിടികൂടിയത്. പിടിയിലായവർ സംഭവസമയത്ത് മദ്യലഹരിയിലായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സുരക്ഷാ വീഴ്ചയുണ്ടായ പശ്ചാത്തലത്തിൽ പ്രതികൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles