സോമാലിയൻ തീരത്ത് വീണ്ടും ഇന്ത്യൻ നാവികസേനയുടെ വീരഗാഥ! കടൽക്കൊള്ളക്കാർ തട്ടിയെടുത്ത മത്സ്യബന്ധന കപ്പൽ തിരിച്ചുപിടിച്ചു! 20 ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി

സോമാലിയൻ തീരത്തുനിന്ന് കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ‘അസിനി’ എന്ന മീൻപിടുത്ത കപ്പൽ 48 മണിക്കൂർ നീണ്ട നീക്കത്തിനൊടുവിൽ ഇന്ത്യൻ നാവികസേന തിരിച്ചുപിടിച്ചു. ബോട്ടിലുണ്ടായിരുന്ന 20 ജീവനക്കാരെയും പൂർണ്ണ സുരക്ഷിതരായി നാവികസേന മോചിപ്പിച്ചു. മേഖലയിലെ ചരക്കുകപ്പലുകളെ ആക്രമിക്കാൻ ഈ ബോട്ട് ‘മദർ ഷിപ്പ്’ ആയി ഉപയോഗിക്കാൻ കടൽക്കൊള്ളക്കാർ പദ്ധതിയിട്ടിരുന്നതിനിടയിലാണ് ഇന്ത്യൻ നാവികസേനയുടെ സമിശ്രവും കൃത്യവുമായ ഇടപെടലുണ്ടായത്.

സോമാലിയയുടെ വടക്കുകിഴക്കൻ തീരത്തുനിന്ന് കപ്പൽ തട്ടിയെടുത്തതായി വിവരം ലഭിച്ചയുടൻ തന്നെ മേഖലയിൽ പട്രോളിംഗിലുണ്ടായിരുന്ന യുദ്ധക്കപ്പലും മറൈൻ പട്രോൾ വിമാനങ്ങളും നാവികസേന ദൗത്യത്തിനായി നിയോഗിച്ചു. തുടർന്ന് വായുമാർഗ്ഗം നടത്തിയ നിരീക്ഷണത്തിലൂടെ ബോട്ടിന്റെ സ്ഥാനം കൃത്യമായി കണ്ടെത്തുകയും, തന്ത്രപ്രധാനമായ നീക്കങ്ങളിലൂടെ ബോട്ട് അവിടെനിന്ന് രക്ഷപ്പെടുന്നത് തടയുകയും ചെയ്തു. ഇതിനുപിന്നാലെ ഇന്ത്യൻ വ്യോമസേനയുടെ സി-17 വിമാനം ഉപയോഗിച്ച് വായുമാർഗ്ഗം മാർക്കോസ് കമാൻഡർമാരെ ഇറക്കിയാണ് കടൽക്കൊള്ളക്കാരെ കീഴടക്കിയത്.

ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ സുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര ഘട്ടങ്ങളിൽ ആദ്യം ഓടിയെത്തുന്ന വിശ്വസ്ത പങ്കാളിയാകാനും ഇന്ത്യക്കുള്ള പ്രതിബദ്ധത തെളിയിക്കുന്നതാണ് ഈ ദൗത്യമെന്ന് നാവികസേന പ്രതികരിച്ചു. സമുദ്രവ്യാപാര പാതകളുടെ സുരക്ഷയ്ക്കും നാവികരുടെ സംരക്ഷണത്തിനുമായി ഇന്ത്യൻ നാവികസേന എപ്പോഴും സജ്ജമാണെന്നും സേനാ വക്താവ് വ്യക്തമാക്കി.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles