കാനഡയിൽ വീണ്ടും വെടിവെപ്പ്!! വാൾമാർട്ടിന് പുറത്തുണ്ടായ ആക്രമണത്തിൽ രണ്ട് ഇന്ത്യൻ വംശജർ കൊല്ലപ്പെട്ടു

സറേ : കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള സറേയിൽ വാൾമാർട്ട് സ്റ്റോറിന് പുറത്തുണ്ടായ വെടിവെപ്പിൽ രണ്ട് ഇന്ത്യൻ വംശജർ കൊല്ലപ്പെട്ടു. 23-കാരനായ ഗഗൻപ്രീത് (ഗാരി) രെഹാൽ, 24-കാരിയായ സുഖ്ജീത് കൗർ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഇന്റഗ്രേറ്റഡ് ഹോമിസൈഡ് ഇൻവെസ്റ്റിഗേഷൻ ടീം സ്ഥിരീകരിച്ചു. സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ആസൂത്രിത ആക്രമണമാണിതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

നവംബർ 15-ന് രാത്രിയായിരുന്നു നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. വാൾമാർട്ട് സ്റ്റോറിന് പുറത്തുവെച്ച് വെടിയേറ്റ ഇരുവരെയും ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല്ലപ്പെട്ട ഇരുവരും സമീപപ്രദേശമായ ഡെൽറ്റയിലാണ് താമസിച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു.

ആയുധങ്ങളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ഗഗൻപ്രീത് രെഹാലിനെതിരെ മുൻപും പൊലീസ് കേസുകൾ നിലവിലുണ്ടായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. എന്നാൽ, സുഖ്ജീത് കൗറിന് കാനഡയിൽ കാര്യമായ ബന്ധങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. സംഘടിത കുറ്റവാളി സംഘങ്ങളുമായുള്ള ബന്ധം കേന്ദ്രീകരിച്ച് സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് കനേഡിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles