പാങ്ങപ്പാറയിലെ 17 കാരന്റെ കൊലപാതകത്തിൽ നിർണായക വഴിത്തിരിവ്! പ്രതിയുടെ മുൻ പെൺസുഹൃത്ത് പ്രതി പട്ടികയിൽ

തിരുവനന്തപുരം പാങ്ങപ്പാറയിൽ പതിനേഴുകാരനായ അഭിരാമിന്റെ കൊലപാതകത്തിൽ ദുരൂഹതകൾ നീക്കി പൊലീസ് അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. സംഭവത്തിൽ പിടിയിലായ മുഖ്യപ്രതിയുടെ മുൻ പെൺസുഹൃത്തും ഐടിഐ വിദ്യാർത്ഥിനിയുമായ മണക്കാട് സ്വദേശിനി അനന്തയെ (18) കേസിൽ മൂന്നാം പ്രതിയായി ഉൾപ്പെടുത്തി. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയിലും പങ്കാളിയാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. കേസിൽ മുഖ്യപ്രതിയായ കൗമാരക്കാരനും ഒളിവിൽ കഴിയാൻ സഹായിച്ച ഗുണ്ട ഉമറും നേരത്തെ തന്നെ അറസ്റ്റിലായിരുന്നു.

യഥാർത്ഥ ലക്ഷ്യം അഭിരാമമായിരുന്നില്ലെന്നും മറിച്ച് അഭിരാമിന്റെ സുഹൃത്തായിരുന്ന പുതിയ കാമുകനാണെന്നുമാണ് അന്വേഷണ സംഘത്തിന്റെ പുതിയ കണ്ടെത്തൽ. മുഖ്യപ്രതിയുടെ മുൻ കാമുകിയായ അനന്ത, പുതിയ കാമുകനൊപ്പമുള്ള ചിത്രങ്ങൾ പഴയ കാമുകന് അയച്ചു നൽകിയതാണ് സംഭവങ്ങളുടെ തുടക്കം. ഈ പ്രണയപ്പകയാണ് ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചത്. പുതിയ കാമുകനെ വകവരുത്താൻ പദ്ധതിയിട്ട പ്രതി, ഇതിനായി അഭിരാമിനെ പാങ്ങപ്പാറയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

പദ്ധതിയുടെ ഭാഗമായി പെൺകുട്ടിയുടെ ഫോൺ രണ്ട് ദിവസത്തേക്ക് കൈക്കലാക്കിയ പ്രതി, ഇൻസ്റ്റാഗ്രാം വഴി മെസ്സേജ് അയച്ചാണ് അഭിരാമിനെ സ്ഥലത്തേക്ക് എത്തിച്ചത്. തുടർന്ന് പുതിയ കാമുകനെ വിളിച്ചുവരുത്താൻ അഭിരാമിനോട് ആവശ്യപ്പെട്ടെങ്കിലും കുട്ടി അതിന് തയ്യാറായില്ല. ഇത് ഇരുവർക്കുമിടയിൽ വാക്കേറ്റത്തിന് കാരണമായി. ഇതിനിടയിൽ അഭിരാമിന്റെ പിതാവ് ഫോണിൽ വിളിച്ചപ്പോൾ പ്രതി അത് തടസ്സപ്പെടുത്താൻ ശ്രമിച്ചു. ഭയന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച അഭിരാമിനെ പ്രതികൾ മർദ്ദിക്കുകയും ബെൽറ്റ് ഉപയോഗിച്ച് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം ഗുണ്ട ഉമറിനെ വിളിച്ചുവരുത്തി രക്ഷപ്പെടാൻ ശ്രമിച്ചെന്നും പ്രതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ പെൺകുട്ടിയുടെ കൃത്യമായ പങ്കും ഗൂഢാലോചനയും വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് അനന്തയെ പ്രതി ചേർത്തിട്ടുള്ളതെന്നും ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles