മെയ് ഡേ, മെയ് ഡേ.. വനിതാ പൈലറ്റിന്റെ നിലവിളി ! പിന്നാലെ 9 പേർ ഭസ്മമായി ! ദൃശ്യങ്ങളിതാ

“മെയ് ഡേ, മെയ് ഡേ .. നമുക്ക് ഒട്ടും സമയമില്ല, നമ്മൾ നിലത്തേക്ക് പതിക്കാൻ പോകുന്നു…” ആകാശത്തുനിന്ന് താഴേക്ക് കുതിച്ച ഒരു സ്വകാര്യ ജെറ്റിന്റെ കോക്ക്പിറ്റിൽ നിന്ന് ഒടുവിലായി ഉയർന്ന ആ വനിതാ പൈലറ്റിന്റെ നിലവിളി ആരുടെയും നെഞ്ചുലയ്ക്കുന്നതാണ്. ഫ്ലോറിഡയിലെ ശാന്തമായ ഒരു ജനവാസ മേഖലയിലേക്ക് അഗ്നിഗോളമായി വിമാനം വീണു തകർന്ന ആ ഭയാനകമായ നിമിഷങ്ങളുടെ നേർചിത്രമാണ് ഇപ്പോൾ പുറത്തുവരുന്നത്.

ടെക്സസിലെ ഓസ്റ്റിൻ ബെർഗ്സ്ട്രോം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ബഹാമാസിലേക്ക് ഒൻപത് യാത്രക്കാരുമായി പറന്നുയർന്ന ലിയർജെറ്റ് 60 എന്ന ചെറുവിമാനമാണ് ദാരുണമായി തകർന്നു വീണത്. എയർ ട്രാഫിക് കൺട്രോളിൽ നിന്ന് ലഭ്യമായ ശബ്ദരേഖകൾ ഈ വിമാനദുരന്തത്തിന്റെ ഓരോ ഭീതിദമായ നിമിഷങ്ങളും തുറന്നുകാട്ടുന്നുണ്ട്. മുപ്പത്തയ്യായിരം അടി ഉയരത്തിൽ സഞ്ചരിക്കവേ കനത്ത അന്തരീക്ഷച്ചുഴിയും ചിറകുകളിൽ മഞ്ഞുമൂടുന്ന പ്രതിഭാസവുമാണ് പൈലറ്റുമാർക്ക് മുന്നിൽ ആദ്യ പ്രതിസന്ധി തീർത്തത്. അപകടം ഒഴിവാക്കാൻ വിമാനം കുറച്ചുകൂടി മുകളിലേക്ക് ഉയർത്താൻ അവർ അനുമതി തേടി. എന്നാൽ നാൽപ്പത്തൊന്നായിരം അടി ഉയരത്തിലേക്ക് എത്തിയതോടെ കാര്യങ്ങൾ കൈവിട്ടുപോയി.

നിയന്ത്രണം നഷ്ടപ്പെട്ട ലിയർജെറ്റ് വിമാനം മിനിറ്റിൽ പതിനായിരവും പിന്നീട് ഇരുപതിനായിരവും അടിയോളം വേഗത്തിൽ താഴേക്ക് പതിക്കാൻ തുടങ്ങി. ഒടുവിൽ വിമാനത്തിന്റെ സാധാരണ പരിധികളെല്ലാം കാറ്റിൽപ്പറത്തി മിനിറ്റിൽ മുപ്പതിനായിരത്തിലധികം അടി വേഗതയിൽ താഴേക്ക് കുതിച്ചുപാഞ്ഞു. ഞങ്ങളിതാ വേഗപരിധി ലംഘിച്ച് താഴേക്ക് പതിക്കുകയാണെന്നും നിലത്തു തട്ടി തകരുമെന്നും പൈലറ്റ് എയർ ട്രാഫിക് കൺട്രോളിലേക്ക് ഭയത്തോടെ വിളിച്ചുപറഞ്ഞു. “പുറത്തേക്ക് നോക്കൂ, ഇനി ഒട്ടും സമയമില്ല” എന്ന് വിമാനത്തിലെ വനിതാ പൈലറ്റ് പരിഭ്രാന്തിയോടെ നിലവിളിക്കുന്നതാണ് ഒടുവിൽ എയർ ട്രാഫിക് കൺട്രോളിൽ പതിഞ്ഞത്. കൺട്രോളർമാർ അവരെ തിരിച്ചുവിളിക്കാൻ സർവ്വശക്തിയുമെടുത്ത് ശ്രമിച്ചെങ്കിലും എണ്ണായിരത്തിയെഴുനൂറ്റി അമ്പത് അടി ഉയരത്തിൽ വെച്ച് റഡാറിൽ നിന്നുള്ള സിഗ്നലുകൾ പൂർണ്ണമായി നിലച്ചു.

ഫ്ലോറിഡയിലെ ഗ്രീൻഏക്കേഴ്സ് എന്ന പ്രദേശത്തെ റോഡിലൂടെ വാഹനങ്ങൾ പതിവുപോലെ പോകുമ്പോഴാണ് ആകാശത്തുനിന്ന് മൂക്കുകുത്തി വീണ വിമാനം റോഡരികിൽ പതിച്ച് വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. സമീപത്തുണ്ടായിരുന്ന വാഹനങ്ങളുടെ ഡാഷ്‌ക്യാമറയിൽ ഈ ഭയാനക ദൃശ്യം പതിഞ്ഞിട്ടുണ്ട്. ശക്തമായ ഭൂകമ്പം ഉണ്ടായതുപോലെയാണ് വീടുകൾ കുലുങ്ങിയതെന്നും ജനൽച്ചില്ലുകൾ തകർന്നുവീണെന്നും പ്രദേശം മുഴുവൻ കറുത്ത പുകയാൽ മൂടിയെന്നും പ്രദേശവാസികൾ പറയുന്നു. അപകടം നടന്ന റോഡിൽ വൻ ഗർത്തം രൂപപ്പെടുകയും വിമാനഭാഗങ്ങൾ ചിതറിത്തെറിക്കുകയും ചെയ്തു. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും അപകടസ്ഥലത്തുതന്നെ മരണപ്പെട്ടു. ആകാശത്ത് കനത്ത കാറ്റും മഞ്ഞുവീഴ്ചയും ഉണ്ടായതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ഫെഡറൽ ഏവിയേഷൻ അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.m

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles