മഹാരാജാസിലെ പേക്കൂത്ത് !! എസ്എഫ്ഐയെ വറുത്തെടുത്ത് രാഹുൽ മാങ്കൂട്ടത്തിൽ

എറണാകുളം മഹാരാജാസ് കോളേജിൽ നടന്ന ബിരുദദാന ചടങ്ങിനിടെ അരങ്ങേറിയ നാണംകെട്ട സംഭവങ്ങൾ കേരളത്തിലെ പൊതുസമൂഹത്തിന് മുന്നിൽ ഉയർത്തുന്നത് ഗൗരവകരമായ ചില ചോദ്യങ്ങളാണ്. മഹാരാജാസ് കോളേജിന്റെ പാരമ്പര്യത്തെ തന്നെ ഈ എസ്എഫ്ഐക്കാർ കൊന്ന് കൊലവിളിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. ചേച്ചി പെണ്ണേ ബാനറുകളും അശ്ലീല സാഹിത്യവും ഇവറ്റകൾ കോളേജ് ക്യാമ്പസുകളിൽ ആവിഷ്കാര സ്വാതന്ത്ര്യമെന്ന പേരിൽ കെട്ടിത്തൂക്കിയതും അത് എതിർത്തവരെ സദാചാരക്കാർ എന്ന പേരിൽ ഇവർ അധിക്ഷേപിച്ചതും നമ്മൾ കണ്ടതാണ്. ഇപ്പോഴിതാ
കഷ്ടപ്പെട്ട് പഠിച്ച് ബിരുദം നേടി, അഭിമാനത്തോടെ ആ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങാൻ കാത്തിരുന്ന നൂറുകണക്കിന് വിദ്യാർത്ഥികളുടെയും അവരുടെ കണ്ണീരും വിയർപ്പും കൊണ്ട് അവരെ പഠിപ്പിച്ചു വലുതാക്കിയ രക്ഷിതാക്കളുടെയും സ്വപ്നനിമിഷത്തെയാണ് എസ്എഫ്ഐ എന്ന വിദ്യാർത്ഥി സംഘടന തങ്ങളുടെ വിലകുറഞ്ഞ രാഷ്ട്രീയ നാടകത്തിന് വേദിയാക്കിയത്. ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന ആ മനോഹര നിമിഷത്തെ തല്ലിക്കെടുത്താൻ ഇവർക്ക് ആരാണ് അധികാരം നൽകിയത്?


ഉന്നതവിദ്യാഭ്യാസ മന്ത്രി സംസാരിക്കവെ , കാലടി സംസ്കൃത സർവകലാശാലയിലെ വിഷയം ഉന്നയിച്ച് പ്രതിഷേധിക്കാൻ മറ്റൊരു വേദി കണ്ടെത്താൻ കഴിയാത്ത വിധം തകർന്ന് പോയോ ഇവറ്റകളുടെ രാഷ്ട്രീയം? ചോദ്യങ്ങൾ ചോദിക്കാൻ ജനാധിപത്യത്തിൽ അവകാശമുണ്ട്, എന്നാൽ അതിനൊരു സ്ഥലവും സന്ദർഭവും ഔചിത്യവുമുണ്ട്. അക്കാദമിക ഗൗരവമുള്ള ഒരു കോൺവൊക്കേഷൻ വേദിയിലേക്ക് അതിക്രമിച്ചു കയറി ബാനറുകൾ ഉയർത്തി അഴിഞ്ഞാടുന്നത് സമരവീര്യമല്ല, മറിച്ച് കേവലമായ അരാജകത്വവും വിവരക്കേടുമാണ്. സ്വന്തം ക്യാമ്പസിലെ സഹപാഠികളുടെയും അവരുടെ മാതാപിതാക്കളുടെയും മുന്നിൽ കോമാളിത്തം കാണിക്കുന്നവർ വിദ്യാർത്ഥി സമൂഹത്തിന് തന്നെ വലിയൊരു അപമാനമായി മാറുകയാണ്.
‘സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം’ എന്ന് നെഞ്ചിൽ കൊത്തിവെച്ച് നടക്കുന്നവർ ഇന്ന് പ്രാവർത്തികമാക്കുന്നത് അക്രമവും അസഹിഷ്ണുതയും ധിക്കാരവുമാണ്. മന്ത്രിയോട് വിയോജിപ്പുണ്ടെങ്കിൽ അത് ഉന്നയിക്കാൻ മറ്റ് എത്രയോ മാർഗ്ഗങ്ങളുണ്ട്. ചോദ്യങ്ങൾക്ക് മറുപടി നൽകാമെന്ന് മന്ത്രി ആവർത്തിച്ച് പറഞ്ഞിട്ടും, പരിപാടി തടസ്സപ്പെടുത്തി ബഹളമുണ്ടാക്കിയ രീതി തികഞ്ഞ സംസ്കാരശൂന്യതയാണ് കാണിക്കുന്നത്. ക്യാമ്പസുകളിൽ തങ്ങൾക്കിഷ്ടമില്ലാത്തതൊന്നും നടക്കില്ലെന്ന ഹുങ്കും ധാർഷ്ട്യവുമാണ് ഇവിടെ വീണ്ടും പത്തിവിടർത്തിയത്. തങ്ങളുടെ രാഷ്ട്രീയ താല്പര്യങ്ങൾക്ക് വേണ്ടി സഹപാഠികളുടെ ജീവിതത്തിലെ സുവർണ്ണ നിമിഷങ്ങളെപ്പോലും ചവിട്ടിമെതിക്കാൻ മടിക്കാത്ത ഒരു കൂട്ടമായി എസ്എഫ്ഐ തരംതാണിരിക്കുന്നു.

വിനോദസഞ്ചാരികളുടെ കയ്യിൽ നിന്ന് ഭക്ഷണം തട്ടിപ്പറിച്ച് പോകുന്ന കുരങ്ങുകളുടെ ഔചിത്യബോധം പോലും ഈ ഗുണ്ടാ സംഘത്തിന് ഇല്ലാതെ പോയി എന്നത് നിസ്സംശയം പറയാം. വിരട്ടലുകൾക്ക് മുന്നിൽ വിറയ്ക്കില്ലെന്ന് ഉറച്ച ശബ്ദത്തിൽ നിലപാട് വ്യക്തമാക്കി, ഇരുപത് മിനിറ്റോളം ആ വേദിയിൽ ഉറച്ചുനിന്ന മന്ത്രി റോജി എം. ജോണിന്റെ സമീപനം ജനാധിപത്യബോധത്തിന്റെ തെളിവായിരുന്നു. എന്നാൽ, ആ പക്വതയുടെ നൂറിലൊരംശം പോലും പ്രകടിപ്പിക്കാൻ എസ്എഫ്ഐയുടെ നേതൃത്വത്തിന് കഴിഞ്ഞില്ല. പ്രതിഷേധം അറിയിക്കാൻ എവിടെയും കയറി ബഹളം വെക്കാമെന്നത് രാഷ്ട്രീയ ബോധമല്ല, മറിച്ച് പൊതുസമൂഹത്തോട് കാട്ടുന്ന വെല്ലുവിളിയാണ്.

വിഷയത്തിൽ പാലക്കാട് മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാവുകയാണ്. ആ കുറിപ്പ് വായിക്കാം.

ചികിത്സ വേണ്ടുന്ന ഒരു മാനസികാവസ്ഥയാണ് ഈ കൂവുന്ന പെൺകുട്ടിക്കും താഴെ കൂവാൻ നിന്ന ആ വാനരസംഘത്തിനും ഉള്ളത്.

‘സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം’ എന്നത് മാറ്റി ‘അക്രമം, അരാജകത്വം, അഴിഞ്ഞാട്ടം’ എന്ന നിങ്ങളുമായി കൂടുതൽ ചേർന്നുപോകുന്ന മുദ്രാവാക്യം തിരഞ്ഞെടുക്കാൻ നിങ്ങളുടെ പൂർവികരായ SFI നേതാക്കൾക്ക് കഴിഞ്ഞില്ല. നിങ്ങളെങ്കിലും നിങ്ങളുടെ സംഘടനയുടെ മുദ്രാവാക്യത്തോട് നീതി പുലർത്തണം.

കഷ്ടപ്പെട്ട് പഠിച്ച് വിജയിച്ച് നേടിയ ബിരുദം കോൺവൊക്കേഷനിലൂടെ ഏറ്റുവാങ്ങാൻ എത്തിയ ആ കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും ഒരുപോലെ അപമാനിച്ച ഈ വാനരസംഘം ഈ നാടിന് ആപത്താണ്.

മന്ത്രിയോട് ആ ചടങ്ങിന് ഒട്ടും യോജിക്കാത്ത രീതിയിൽ പെരുമാറിയ ശേഷം, തങ്ങൾ ജനാധിപത്യത്തിനുവേണ്ടി വലിയൊരു പോരാട്ടം നടത്തി എന്ന് കരുതുന്ന ആ സംഘത്തേക്കാൾ ഔചിത്യബോധം വിനോദയാത്രയ്ക്ക് പോകുന്ന ആളുകളുടെ കൈയിൽനിന്ന് പഴം തട്ടിപ്പറിച്ച് കോപ്രായം കാണിക്കുന്ന കുരങ്ങുകൾക്കുണ്ട്.

എന്തായാലും, പഠിക്കാൻ പോയപ്പോൾ പഠിച്ചതിന്റെയും വൃത്തിയുള്ള ഒരു വിദ്യാർത്ഥി സംഘടനയിൽ പ്രവർത്തിച്ചതിന്റെയും ഫലമായി കോമൺ സെൻസും സിവിക് സെൻസും പ്രകടിപ്പിച്ച കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മന്ത്രി ശ്രീ. റോജി എം. ജോണിന് അഭിവാദ്യങ്ങൾ!

റോജിയുടെ സ്ഥാനത്ത് മുൻമന്ത്രി ആർ ബിന്ദുവിനെയും അവരുടെ പ്രതികരണത്തെയും ഈ രംഗത്തിൽ ഒന്നു സങ്കല്പിച്ചു നോക്കിയാൽ റോജിയുടെ ഗ്രേസ് ഇനിയും കൂടും…

മഹാരാജാസ് അല്ല മഹാബോറാണ് കോമാളികളെ ഇത്..!

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles