യുക്രെയ്ന് 2.1 ബില്യൺ ഡോളറിന്റെ പേട്രിയറ്റ് മിസൈൽ നൽകുന്ന കരാറിന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ അംഗീകാരം! ധനസഹായം നൽകാൻ യൂറോപ്യൻ രാജ്യങ്ങൾ

വാഷിംഗ്ടൺ: റഷ്യൻ ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾ രൂക്ഷമായി തുടരുന്നതിനിടെ യുക്രെയ്ന് ആശ്വാസമായി വൻ വ്യോമപ്രതിരോധ കരാറിന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ അംഗീകാരം. ഏകദേശം 2.1 ബില്യൺ ഡോളർ ചെലവിൽ 500 പേട്രിയറ്റ് പിഎസി-3 എംഎസ്ഇ മിസൈൽ ഇന്റർസെപ്റ്ററുകൾ യുക്രെയ്ന് നൽകാനുള്ള പദ്ധതിക്കാണ് അമേരിക്ക പച്ചക്കൊടി കാണിച്ചത്. പൂർണ്ണമായും യൂറോപ്യൻ സഖ്യരാജ്യങ്ങളും കാനഡയും ചേർന്നാണ് ഈ കൂറ്റൻ കരാറിനുള്ള തുക കണ്ടെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഇതിനായി അമേരിക്കൻ ഫണ്ടുകൾ ഒന്നും തന്നെ ഉപയോഗിക്കുന്നില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.

കാനഡ, ജർമ്മനി, നോർവേ എന്നീ രാജ്യങ്ങൾ യുഎസിന്റെ ‘ജംപ്സ്റ്റാർട്ട്’ പ്രോഗ്രാം വഴിയും, യൂറോപ്യൻ യൂണിയന്റെ പ്രത്യേക വായ്പാ സൗകര്യവും വഴിയുമാണ് തുക സമാഹരിക്കുന്നത്. അമേരിക്കൻ ആയുധ നിർമ്മാണ കമ്പനിയായ ലോക്ഹീഡ് മാർട്ടിനാണ് കരാറിന്റെ പ്രധാന കരാറുകാർ. വരാനിരിക്കുന്ന ശൈത്യകാലത്തിന് മുന്നോടിയായി റഷ്യ നടത്തുന്ന വ്യോമാക്രമണങ്ങളെ ചെറുക്കാൻ വ്യോമപ്രതിരോധ സംവിധാനം ശക്തമാക്കണമെന്ന് ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി ആവശ്യപ്പെട്ടിരുന്നു. റഷ്യൻ ബാലിസ്റ്റിക് മിസൈലുകളെ അന്തരീക്ഷത്തിൽ വച്ച് തന്നെ തകർക്കാൻ ശേഷിയുള്ള ഏറ്റവും ആധുനികമായ പ്രതിരോധ മിസൈലുകളാണ് പേട്രിയറ്റ് ഇന്റർസെപ്റ്ററുകൾ. നിലവിൽ വലിയ മിസൈൽ ക്ഷാമം നേരിടുന്ന ഉക്രെയ്ന് യൂറോപ്യൻ രാജ്യങ്ങളുടെ പിന്തുണയോടെയുള്ള ഈ കരാർ വലിയ ആശ്വാസമാകും.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles