കൊളോണിയൽ കാലം മുതൽ സമകാലിക കല വരെ!! ഫോട്ടോഗ്രാഫിയുടെ ചരിത്രത്താളുകൾ തുറന്ന് കേരളം

കേരളത്തിന്റെ മണ്ണിൽ ഫോട്ടോഗ്രാഫിയുടെ ഇരുന്നൂറു വർഷങ്ങളുടെ ചരിത്രം പുതിയ ദൃശ്യവിസ്മയമാകുന്നു. കൊളോണിയൽ കാലഘട്ടത്തിലെ രേഖപ്പെടുത്തലുകൾ മുതൽ സ്വാതന്ത്ര്യസമര ചരിത്രവും സാമൂഹിക മാറ്റങ്ങളും വരെയുള്ളവ കോർത്തിണക്കി രാജ്യത്തെ ഫോട്ടോഗ്രാഫി രംഗത്തെ പരിണാമങ്ങൾ ചർച്ച ചെയ്യുന്ന അന്താരാഷ്ട്ര ഫെസ്റ്റിവലിന് തുടക്കമായി. ഫോട്ടോഗ്രാഫിയെ കേവലം കാഴ്ച എന്നതിലുപരി പഠനത്തിന്റെയും സംവാദത്തിന്റെയും സർഗാത്മകതയുടെയും ഇടമാക്കി മാറ്റുകയാണ് ഈ മഹാമേളയുടെ ലക്ഷ്യം.

അമ്പത് രാജ്യങ്ങളിൽ നിന്നുള്ള നാനൂറ്റി തൊണ്ണൂറ് ഫോട്ടോ ആർട്ടിസ്റ്റുകളുടെ ആയിരത്തഞ്ഞൂറ്റി മുപ്പതോളം ഫോട്ടോഗ്രാഫുകളാണ് ഈ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നത്. എഴുപത് പ്രദർശനങ്ങൾ, പതിനൊന്ന് ഡോക്യുമെന്ററികൾ, അഞ്ച് ഫോട്ടോ-ചരിത്ര പ്രദർശനങ്ങൾ എന്നിവയ്‌ക്കൊപ്പം മുപ്പതിലധികം കലാ-വിദ്യാഭ്യാസ പരിപാടികളും മേളയുടെ ഭാഗമായി നടക്കും. ഫോട്ടോമ്യൂസിന്റെ പക്കലുള്ള പതിനാറായിരത്തി എഴുന്നൂറ്റി നാപ്പത്തിരണ്ട് ചരിത്രപരമായ ഫൊട്ടോഗ്രാഫിക് വസ്തുക്കളുടെ ശേഖരമാണ് ഈ മേളയുടെ പ്രധാന ആകർഷണം. ഫോട്ടോമ്യൂസ്, മ്യൂസിയോ കാമറ, കേരള ഹിസ്റ്ററി മ്യൂസിയം, ആർട്ട് മ്യൂസിയം ഓഫ് ലവ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെയും അന്താരാഷ്ട്ര ഫെസ്റ്റിവലുകളുടെയും കൂട്ടായ്മയിലാണ് ഈ ദൃശ്യോത്സവം ഒരുങ്ങുന്നത്. ഡോ. ഉണ്ണികൃഷ്ണൻ പുലിക്കൽ, ജമാൽ പനമ്പാട്, നന്ദകുമാർ മുടടി, എസ്. ഹരിഹരൻ തുടങ്ങിയ പ്രമുഖരാണ് സംഘാടനത്തിന് നേതൃത്വം നൽകുന്നത്. കേരളത്തിന്റെ ദൃശ്യസംസ്കൃതിയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്ന ഈ ചരിത്രസംഗമം ഫോട്ടോഗ്രാഫി പ്രേമികൾക്കും ചരിത്രാന്വേഷികൾക്കും ഒരുപോലെ പുതിയൊരു അനുഭവമായി മാറും.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles