ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ്!കെ.ഡി. പ്രതാപന്റെ ജാമ്യം റദ്ദാക്കി കോടതി ! തിങ്കളാഴ്ച കീഴടങ്ങാൻ നിർദേശം

കൊച്ചി: സംസ്ഥാനത്തെ ഞെട്ടിച്ച ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ കമ്പനി ഉടമയും ഡയറക്ടറുമായ കെ.ഡി. പ്രതാപന് തിരിച്ചടി. പ്രതാപന്റെ ജാമ്യം എറണാകുളം പി.എം.എൽ.എ (PMLA) കോടതി റദ്ദാക്കി. വരുന്ന തിങ്കളാഴ്ച കോടതിയിൽ കീഴടങ്ങണമെന്നും പ്രതാപന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രതാപന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ ഈ സുപ്രധാന നടപടി.

നേരത്തെ കേസിൽ 19 മാസത്തോളം ജയിൽവാസം അനുഭവിച്ച പ്രതാപന് പി.എം.എൽ.എ കോടതി ജാമ്യം അനുവദിച്ചിരുന്നു. വിചാരണ നടപടികൾ ആരംഭിക്കാൻ വൈകുന്ന സാഹചര്യം പരിഗണിച്ചായിരുന്നു അന്ന് കോടതി ജാമ്യം നൽകിയത്. എന്നാൽ, ഈ ഉത്തരവിനെതിരെ ഇ.ഡി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ഹൈക്കോടതി നൽകിയ നിർദ്ദേശപ്രകാരം എറണാകുളം പി.എം.എൽ.എ കോടതി മുൻ ഉത്തരവ് വീണ്ടും പുനഃപരിശോധിക്കുകയും പ്രതാപന്റെ ജാമ്യം റദ്ദാക്കാൻ തീരുമാനിക്കുകയുമായിരുന്നു. 2024 ജൂലൈ മാസത്തിലാണ് ഹൈറിച്ച് വഴി 3,141 കോടി രൂപയുടെ വൻ സാമ്പത്തിക തട്ടിപ്പ് നടന്നതായുള്ള വിവരങ്ങൾ പുറത്തുവരുന്നതും കമ്പനി ഉടമ കെ.ഡി. പ്രതാപനെ ഇ.ഡി അറസ്റ്റ് ചെയ്യുന്നതും. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ 1,651 കോടി രൂപയുടെ കള്ളപ്പണ ഇടപാട് നടന്നതായി കണ്ടെത്തിയ ഇ.ഡി, കോടതിയിൽ ഒന്നാം ഘട്ട കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിനുപുറമെ കേസിലെ പ്രതികളുടെ 277 കോടി രൂപയുടെ സ്വത്തുക്കളും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. ആയിരം കോടിയിലധികം രൂപയുടെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഹൈറിച്ചിനെതിരെ ഇ.ഡി നടത്തിവരുന്നത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles