സൗദി അറേബ്യയ്ക്ക് നേരെ മിസൈല്‍-ഡ്രോണ്‍ ആക്രമണം തുടർന്ന് ഹൂതികൾ! സൈന്യത്തെ അയക്കാന്‍ പാകിസ്ഥാനും തുര്‍ക്കിയും ഒരുങ്ങുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ

പശ്ചിമേഷ്യയില്‍ സംഘര്‍ഷം ശക്തമാകുന്നതിനിടയില്‍ സൗദി അറേബ്യ ലക്ഷ്യമാക്കി ഇറാന്‍ പിന്തുണയുള്ള ഹൂതികളുടെ ആക്രമണം. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, അരാംകോയുടെ എണ്ണ ശുദ്ധീകരണശാല എന്നിവയുള്‍പ്പെടെയുള്ള തന്ത്രപ്രധാന കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായത്. സൗദി തലസ്ഥാനത്ത് ശക്തമായ സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഹൂതികളുടെ തുടര്‍ച്ചയായ ആക്രമണങ്ങളെ ഐക്യരാഷ്ട്രസഭ അപലപിക്കുകയും മേഖലയിലെ സംഘര്‍ഷാവസ്ഥയില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു.

അതിനിടയില്‍ ഹൂതി ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പുതിയ പ്രതിരോധ കരാറിന്റെ അടിസ്ഥാനത്തില്‍ സൗദി അറേബ്യയിലേക്ക് സൈന്യത്തെ അയക്കാന്‍ പാകിസ്ഥാനും തുര്‍ക്കിയും ധാരണയായതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റിയാദില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി സൈനികരെ വേഗത്തില്‍ വിന്യസിക്കാന്‍‍ തീരുമാനമായത്. യെമനിലെ ഹൂതി നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ തിരിച്ചുപിടിക്കുന്നതിനായി സൗദി സഖ്യസേനയുടെ നേതൃത്വത്തില്‍ വന്‍ സൈനിക നടപടി പുരോഗമിക്കുകയാണ്. ചെങ്കടല്‍ തീരത്തെ ഹൊദൈദ, ബാബ് അല്‍-മന്ദബ് സ്ട്രെയ്റ്റ് തുടങ്ങിയ മേഖലകളില്‍ സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണങ്ങളില്‍ ഹൂതികളുടെ ആയുധ ശേഖരങ്ങളും സൈനിക കേന്ദ്രങ്ങളും തകര്‍ത്തു.

യെമനിലെ കടുത്ത പോരാട്ടത്തെ തുടര്‍ന്ന് ലക്ഷക്കണക്കിന് ആളുകളാണ് ഇതിനകം വീടുകളില്‍ നിന്നും പലായനം ചെയ്തത്. ഹൂതികളുടെ നിരന്തരമായ ആക്രമണങ്ങളെത്തുടര്‍ന്ന് സൗദിയുടെ കിഴക്ക്-പടിഞ്ഞാറ് എണ്ണ പൈപ്പ്‌ലൈനിലൂടെയുള്ള ഇന്ധന വിതരണം തടസ്സപ്പെട്ടിട്ടുണ്ട്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടര്‍ന്ന് ആഗോളതലത്തില്‍ എണ്ണ ശേഖരം അപകടകരമാ വിധം കുറഞ്ഞതായി സൗദി അരാംകോ സി.ഇ.ഒ അമിന്‍‍ നാസര്‍ മുന്നറിയിപ്പ് നല്‍കി. ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യത്തിന് നേരെ തുടര്‍ച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങള്‍ ആഗോള ഊര്‍‍ജ വിപണിയെയും വലിയ രീതിയില്‍ ബാധിച്ചിട്ടുണ്ട്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles