പത്മജ വേണുഗോപാലിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, രാജി നിർഭാഗ്യകരമെന്ന് ബിജെപി

തിരുവനന്തപുരം : ബിജെപി അംഗത്വം രാജിവെച്ച പത്മജ വേണുഗോപാലിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ലീഡർ കെ. കരുണാകരന്റെ മകൾക്ക് കോൺഗ്രസിലേക്ക് സ്വാഗതമെന്നും, പത്മജ ബിജെപി വിട്ടത് നല്ല തീരുമാനമാണെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. കോൺഗ്രസിലേക്ക് തിരികെ വരണമെന്നാണ് പത്മജ ആഗ്രഹിക്കുന്നതെന്നാണ് മനസ്സിലാക്കുന്നതെന്നും, ഈ തീരുമാനത്തെ പൂർണ്ണമായും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പത്മജയുടെ രാജിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിക്കേണ്ടത് ബിജെപി സംസ്ഥാന നേതൃത്വമാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. താനല്ല പത്മജയെ ബിജെപിയിലേക്ക് കൊണ്ടുവന്നതെന്നും, അതിനാൽ ഈ വിഷയത്തിൽ മറുപടി പറയേണ്ടയാൾ താനല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പത്മജ വേണുഗോപാലിന്റെ രാജി നിർഭാഗ്യകരമാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ കെ.കെ. അനീഷ് കുമാർ പ്രതികരിച്ചത്. പത്മജയുമായി സ്നേഹോഷ്മളമായ ബന്ധമാണ് പാർട്ടിക്കുള്ളതെന്നും, രാജിവെക്കുന്നതിന് മുൻപ് അവർ യാതൊരുവിധ പരാതികളും നേതൃത്വത്തോട് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles