കേരളത്തിന്റെ ഊർജ സുരക്ഷയ്ക്ക് വൻ കുതിപ്പ്!! കായംകുളത്ത് കൂറ്റൻ ബാറ്ററി സ്റ്റോറേജ് സിസ്റ്റവും എൻടിപിസി യോഗത്തിൽ നിർണ്ണായക തീരുമാനങ്ങൾ

ദില്ലി : വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകത പരിഹരിക്കുന്നതിനും ദീർഘകാല ഊർജസുരക്ഷ ഉറപ്പാക്കുന്നതിനുമായി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻടിപിസിയുമായി നടത്തിയ ഉന്നതതല ചർച്ചയിൽ നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടതായി വിവരം. പുനരുപയോഗ ഊർജ സംഭരണം, അധിക വൈദ്യുതി ലഭ്യത, സാങ്കേതിക സഹകരണം എന്നിവയുൾപ്പെടെയുള്ള സുപ്രധാന മേഖലകളിൽ സമഗ്രമായ ധാരണയായതായി മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചു.

കായംകുളത്ത് 2000 എം.ഡബ്ല്യു.എച്ച് ശേഷിയുള്ള കൂറ്റൻ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (ബി.ഇ.എസ്.എസ്) സ്ഥാപിക്കാൻ തീരുമാനമായി. കെ.എസ്.ഇ.ബി, എൻടിപിസി, എൻടിപിസി ഗ്രീൻ എനർജി ലിമിറ്റഡ് എന്നിവർ സംയുക്തമായാണ് ഈ ബൃഹദ് പദ്ധതി യാഥാർഥ്യമാക്കുന്നത്. ഇതിനുപുറമെ, പോത്തൻകോട്, ശ്രീകണ്ഠപുരം എന്നിവിടങ്ങളിൽ 80 എം.ഡബ്ല്യു.എച്ച് വീതം ശേഷിയുള്ള സമാന പദ്ധതികൾ 2027 മാർച്ചോടെ കമ്മീഷൻ ചെയ്യാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.

സംസ്ഥാനത്തിന്‍റെ അടിയന്തര വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിനായി മഹാരാഷ്ട്രയിലെ എൻടിപിസി സിന്നർ പദ്ധതിയിൽ നിന്ന് 300 മെഗാവാട്ട് വരെ വൈദ്യുതി യൂണിറ്റിന് 5.18 രൂപ നിരക്കിൽ കേരളത്തിന് ലഭ്യമാക്കും. ഒപ്പം, കായംകുളത്ത് നിലവിലുള്ള 27 മെഗാവാട്ട് സോളാർ പദ്ധതിയുടെ തുടർനടപടികൾ വേഗത്തിലാക്കാനും തീരുമാനമായി. കേരളത്തിന്‍റെ ദീർഘകാല ആവശ്യങ്ങൾ മുൻനിർത്തി സംസ്ഥാനത്തിനായി ഒരു സമർപ്പിത വൈദ്യുതി നിലയം സ്ഥാപിക്കണമെന്ന ആവശ്യവും എൻടിപിസിക്ക് മുന്നിൽ വെച്ചിട്ടുണ്ട്.

ഇതിന്‍റെ ഭാഗമായി രാമഗുണ്ടം പവർ പ്ലാന്റിൽ നിന്ന് ആവശ്യമായ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള പവർ പർച്ചേസ് കരാർ ഒപ്പുവെക്കാൻ എൻടിപിസി സന്നദ്ധത അറിയിച്ചിട്ടുണ്ട്. പദ്ധതികൾക്കൊപ്പം കെ.എസ്.ഇ.ബിയുടെ പ്രവർത്തനമികവ് വർധിപ്പിക്കുന്നതിനായി മാനേജ്‌മെന്റ്, സാങ്കേതിക പ്രവർത്തനം, ആധുനിക വൈദ്യുതി മാനേജ്‌മെന്റ് സംവിധാനങ്ങൾ എന്നിവയിൽ എൻടിപിസിയുടെ പ്രൊഫഷണൽ വൈദഗ്ധ്യവും സാങ്കേതിക പിന്തുണയും ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles