എസ്എഫ്ഐ തർക്കം! തിരുവനന്തപുരം കന്റോൻമെന്റ് സിഐയും എസ്ഐയും 2 ദിവസത്തെ അവധിയിൽ

തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് – എസ്എഫ്ഐ സംഘർഷത്തെ തുടർന്നുണ്ടായ വിവാദങ്ങളിൽ കന്റോൻമെന്റ് സിഐ സതീഷ് കുമാറും എസ്ഐ ജി. ഗോകുൽ ഗോപാലും രണ്ട് ദിവസത്തെ അവധിയിൽ പ്രവേശിച്ചു. എസ്എഫ്ഐ നേതാക്കളുമായി നേരിട്ട് വാക്കുതർക്കത്തിലേർപ്പെടുകയും വിവാദങ്ങളിൽപ്പെടുകയും ചെയ്തതിനെ തുടർന്നാണ് ആഭ്യന്തര വകുപ്പിന്റെ നടപടി. നിലവിൽ നർകോട്ടിക് സെൽ സിഐ ഷാഫിക്കാണ് കന്റോൻമെന്റ് സ്റ്റേഷന്റെ താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്.

യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ നടന്ന ലാത്തിചാർജാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. തുടർന്ന് എസ്ഐ ഗോകുൽ ഗോപാൽ, എസ്എഫ്ഐ ജില്ലാ സെക്രട്ടറി നന്ദനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതും, ഇതിനിടയിൽ സിഐയുടെ ‘പേടിച്ചുപോയെന്ന് പറഞ്ഞേക്ക്’ എന്ന ഫെയ്സ്ബുക്ക് കുറിപ്പും വലിയ വിവാദമായി. ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ ഇടത് യുവജന സംഘടനകൾ ഉൾപ്പെടെയുള്ളവർ ഇരുവരുടെയും വസതികളിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു. തുടർന്ന് സിറ്റി പൊലീസ് കമ്മിഷണർ നേരിട്ട് വിളിച്ചുവരുത്തി വിശദീകരണം തേടിയതിന് പിന്നാലെയാണ് ഇരുവരും അവധിയിൽ പ്രവേശിച്ചത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles