തിരുവനന്തപുരം: എകെജി സെന്റർ പ്രവർത്തിക്കുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ ഹൈക്കോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് സൗമൻ സെൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിന്റെ പശ്ചാത്തലത്തിൽ, തിരുവനന്തപുരം തഹസിൽദാരോട് നാളെ രാവിലെ പത്ത് മണിക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്താൻ റവന്യൂ വകുപ്പ് അടിയന്തര നിർദ്ദേശം നൽകി.
ഭൂമി അളക്കുന്ന സമയത്ത് സർവകലാശാലയുടെയും എകെജി സെന്ററിന്റെയും പ്രതിനിധികൾ ഹാജരാകണമെന്ന് കാണിച്ച് റവന്യൂ അധികൃതർ സർവകലാശാല രജിസ്ട്രാർക്കും സിപിഎം സംസ്ഥാന സെക്രട്ടറിക്കും ഔദ്യോഗികമായി നോട്ടീസ് അയച്ചിട്ടുണ്ട്. 1977-ൽ അന്നത്തെ മുഖ്യമന്ത്രി കെ. ആന്റണിയാണ് എകെജി പഠന ഗവേഷണ കേന്ദ്രത്തിനുവേണ്ടി കേരള സർവകലാശാലയുടെ ഭൂമി അനുവദിച്ചു നൽകിയത്. നാളത്തെ അളവെടുപ്പോടെ ഭൂമി സംബന്ധിച്ചുള്ള നിലവിലെ തർക്കങ്ങളിൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.



