കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി!! സ്വർണം പൊട്ടിക്കൽ സംഘത്തെ സാഹസികമായി പിടികൂടി പോലീസ്

മലപ്പുറം : കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം കവരാൻ എത്തിയ പൊട്ടിക്കൽ സംഘത്തെ പോലീസ് പിടികൂടി. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് വിമാനത്താവളത്തിന് പുറത്ത് സ്വർണവുമായെത്തിയ യുവതിയെ വാഹനത്തിൽ തട്ടിക്കൊണ്ടുപോകുകയായിരുന്നു. വിവരമറിഞ്ഞ പോലീസ് മലപ്പുറം പുളിക്കലിൽ വെച്ച് വാഹനം വളഞ്ഞാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇന്ന് രാവിലെ ദുബായിൽ നിന്നെത്തിയ റിയ എന്ന യുവതിയാണ് ആഭരണങ്ങളുടെ രൂപത്തിൽ സ്വർണം കടത്തിയത്. മാല, വള, കൈച്ചെയിൻ എന്നീ രൂപങ്ങളിലാക്കി മാറ്റിയ സ്വർണവുമായാണ് ഇവർ വിമാനത്താവളത്തിന് പുറത്തിറങ്ങിയത്. തുടർന്ന് കരിപ്പൂരിൽ വെച്ച് മറ്റൊരു വാഹനത്തിലെത്തിയ സംഘം യുവതിയെ ബലമായി തട്ടിക്കൊണ്ടുപോവുകയായിരുന്നു. പിടിയിലായ ആറംഗ സംഘം കണ്ണൂർ സ്വദേശികളാണെന്നാണ് വിവരം. വ്യോമമാർഗ്ഗം കടത്തുന്ന സ്വർണം വിമാനത്താവളത്തിന് പുറത്തുവെച്ച് തട്ടിയെടുക്കുന്ന ‘സ്വർണം പൊട്ടിക്കൽ’ സംഘങ്ങൾ കരിപ്പൂർ കേന്ദ്രീകരിച്ച് വീണ്ടും സജീവമാകുന്നുണ്ട്.. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും യുവതിയും ക്വട്ടേഷൻ സംഘവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles