പ്രായം 60 .. എങ്കിലും 30-ന്റെ ചുറുചുറുക്ക്!! സിംഗപ്പൂർ മോഡൽ ചുവാൻഡോ ടാന്റെ യുവത്വത്തിന്റെ രഹസ്യം പുറത്ത്

പ്രായം കേവലം ഒരു സംഖ്യ മാത്രമാണെന്ന് വീണ്ടും തെളിയിക്കുകയാണ് സിംഗപ്പൂർ സ്വദേശിയായ മോഡലറും ഫോട്ടോഗ്രാഫറുമായ ചുവാൻഡോ ടാൻ. എഴുപതുകളിലും എൺപതുകളിലും അറിയപ്പെടുന്ന ഫാഷൻ മോഡലായിരുന്ന ടാന് ഇപ്പോൾ 60 വയസ്സ് കഴിഞ്ഞെങ്കിലും, അദ്ദേഹത്തിന്റെ ചെറുപ്പതു തുളുമ്പുന്ന രൂപം ഇന്നും ലോകമെമ്പാടുമുള്ള ആളുകളെ അത്ഭുതപ്പെടുത്തുകയാണ്. 2017-ൽ തന്റെ 51-ാം വയസ്സിലാണ് ടാന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി ലോകത്തിന്റെ ശ്രദ്ധ ആകർഷിച്ചത്. ഇപ്പോഴും അതേ യുവത്വവും ഫിറ്റ്‌നസും നിലനിർത്താൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്.

ഏതെങ്കിലും അത്ഭുത ഔഷധങ്ങൾ കൊണ്ടല്ല, മറിച്ച് ചിട്ടയായ ജീവിതശൈലിയിലൂടെയും ആഹാരക്രമത്തിലൂടെയുമാണ് താൻ ഈ സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതെന്ന് ടാൻ വ്യക്തമാക്കുന്നു. തന്റെ ആരോഗ്യത്തിന്റെ 70 ശതമാനവും ഭക്ഷണക്രമത്തെ ആശ്രയിച്ചിരിക്കുമ്പോൾ, ബാക്കി 30 ശതമാനം വ്യായാമത്തിലൂടെയാണ് ലഭിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. പ്രഭാതഭക്ഷണമായി ആറ് മുട്ടകൾ (രണ്ട് മഞ്ഞക്കരു മാത്രം), ഒരു ഗ്ലാസ് പാൽ, അവോക്കാഡോ, ബെറികൾ, ഓട്സ് എന്നിവയാണ് അദ്ദേഹം സാധാരണയായി കഴിക്കുന്നത്. ഉച്ചഭക്ഷണത്തിലും രാത്രി ഭക്ഷണത്തിലും ഗ്രിൽ ചെയ്തതോ ആവിയിൽ വേവിച്ചതോ ആയ ചിക്കൻ, മത്സ്യം, ചോറ്, പച്ചക്കറികൾ എന്നിവ ഉൾപ്പെടുത്തുന്നു. സംസ്കരിച്ച ഭക്ഷണങ്ങളും കാപ്പി, മദ്യം, പുകവലി എന്നിവയും അദ്ദേഹം പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്.

ആഴ്ചയിൽ മൂന്ന് മുതൽ അഞ്ച് തവണ വരെ മുക്കാൽ മണിക്കൂറോളം വെയ്റ്റ് ലിഫ്റ്റിങ് വ്യായാമങ്ങളിലും അദ്ദേഹം ഏർപ്പെടുന്നു. കൂടാതെ നീന്തൽ, ട്രെഡ്മിലിൽ വേഗത്തിൽ നടക്കൽ തുടങ്ങിയ കാർഡിയോ വ്യായാമങ്ങളും പതിവാണ്. രാത്രി 11 മണിക്ക് ഉറങ്ങാൻ കിടക്കുന്ന ടാൻ, ഉറങ്ങുന്നതിന് കുറഞ്ഞത് അഞ്ച് മണിക്കൂർ മുമ്പെങ്കിലും അത്താടം കഴിക്കുന്നത് ശീലമാക്കിയിട്ടുണ്ട്. ചർമ്മ സംരക്ഷണത്തിനായി ലളിതമായ ക്ലെൻസറും മോയ്സ്ചറൈസറും മാത്രമാണ് അദ്ദേഹം ഉപയോഗിക്കുന്നത്. പ്രായം കൂടുന്തോറും നമ്മളിലെ ആകർഷകത്വവും ഊർജ്ജവും നിലനിർത്തേണ്ടത് മറ്റുള്ളവർക്ക് വേണ്ടിയല്ല, മറിച്ച് നമ്മൾക്ക് വേണ്ടിത്തന്നെയാണെന്നാണ് ചുവാൻഡോ ടാൻ വിശ്വസിക്കുന്നത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles