ബട്ടർ ചിക്കനും ബിരിയാണിയും കഴിച്ചാലും ഫിറ്റ്നസ് നിലനിർത്താം!!! രസകരമായ ഫിറ്റ്‌നസ് രഹസ്യം വെളിപ്പെടുത്തി സൂര്യകുമാർ യാദവ്

മുംബൈ : ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ പൂർണ്ണമായി ഒഴിവാക്കാതെ തന്നെ മികച്ച ഫിറ്റ്‌നസ് നിലനിർത്താമെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം സൂര്യകുമാർ യാദവ്. പ്രിയപ്പെട്ട വിഭവങ്ങളായ ബട്ടർ ചിക്കനും ബിരിയാണിയും തന്റെ ഭക്ഷണക്രമത്തിൽ നിന്ന് ഒരിക്കലും ഒഴിവാക്കിയിട്ടില്ലെന്ന് താരം വ്യക്തമാക്കി. ‘ഹ്യൂമൻസ് ഓഫ് ബോംബെ ഒറിജിൻ്റെ’ അഭിമുഖത്തിലാണ് സൂര്യകുമാർ തന്റെ ഫിറ്റ്‌നസ് രഹസ്യങ്ങളും ഭക്ഷണശീലങ്ങളും തുറന്നുപറഞ്ഞത്.

കടുത്ത നിയന്ത്രണങ്ങൾക്കപ്പുറം അളവിലും സമയത്തിലുമുള്ള കൃത്യതയാണ് തന്റെ വിജയമെന്ന് താരം പറയുന്നു. പരിശീലനത്തിന്റെയും മത്സരങ്ങളുടെയും workload-ന് അനുസരിച്ച് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇഷ്ടമുള്ള ആഹാരങ്ങൾ കഴിക്കാറുണ്ട്. എന്നാൽ കരിയറുടെ ആദ്യകാലത്ത് ഭക്ഷണ കാര്യങ്ങളിൽ താൻ വലിയ ശ്രദ്ധ പുലർത്തിയിരുന്നില്ലെന്നും, ഐസ്ക്രീമും ബിരിയാണിയുമൊക്കെ അന്നത്തെ ഇഷ്ടവിഭവങ്ങളായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹെർണ്ണിയ ശസ്ത്രക്രിയയ്ക്കുശേഷം 93 കിലോയോളം ഭാരം വർദ്ധിച്ചതാണ് തന്റെ ജീവിതത്തിൽ വഴിത്തിരിവായത്. ശേഷം ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ഉണ്ടായിരുന്ന ഘട്ടത്തിലാണ് അദ്ദേഹം കർശനമായ ഫിറ്റ്‌നസ് ദിനചര്യകളിലേക്ക് തിരിഞ്ഞത്. പഞ്ചസാര പൂർണ്ണമായി ഒഴിവാക്കുകയും ചോറിന്റെ അളവ് കുറച്ച് ജോവർ, ബാജ്ര, രാഗി റൊട്ടികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു. വ്യായാമത്തോടൊപ്പം കൃത്യമായ ഉറക്കവും മാനസികാരോഗ്യവും ഫിറ്റ്‌നസിൽ നിർണായകമാണെന്ന് തെളിയിക്കുകയാണ് ഇന്ത്യയുടെ സ്വന്തം ഈ വെടിക്കെട്ട് ബാറ്റർ.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles