അവിഹിത ബന്ധമെന്ന് സംശയം ! ഉറക്കമരുന്ന് നൽകി ഭർത്താവിന്റെ സ്വകാര്യഭാഗത്ത് കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച ഭാര്യ കസ്റ്റഡിയിൽ

മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭർത്താവിന് നേരെ ഭാര്യയുടെ ആക്രമണം. കാപ്പിയിൽ ഉറക്കമരുന്നു കലർത്തി നൽകി ബോധം കെടുത്തിയ ശേഷം ഭർത്താവിന്റെ സ്വകാര്യഭാഗത്ത് കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഗുരുതരമായി പരിക്കേറ്റ യുവാവ് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

മീററ്റിലെ ലിസാദി ഗേറ്റ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സൈയ്ദ് ഗാർഡനിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മറ്റൊരു സ്ത്രീയുമായി ഭർത്താവ് വിവാഹത്തിന് ഒരുങ്ങുന്നുണ്ടെന്ന് ഭാര്യ സംശയിച്ചിരുന്നു. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ നിരന്തരം വഴക്കുകൾ പതിവായിരുന്നുവെന്ന് പോലീസ് പറയുന്നു. സംഭവദിവസം വൈകുന്നേരം ഇരുവരും തമ്മിൽ വീണ്ടും വാക്കേറ്റം ഉണ്ടാവുകയും, തുടർന്ന് യുവതി ഭർത്താവിന് കാപ്പിയുണ്ടാക്കി നൽകുകയും ചെയ്തു. ഇതിൽ ഉറക്കമരുന്ന് കലർത്തിയിരുന്നതിനാൽ കാപ്പി കുടിച്ചയുടൻ യുവാവ് ഉറക്കത്തിലായി. ഇയാൾ പൂർണ്ണമായും ബോധരഹിതനായെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് യുവതി കതക് തുറന്ന് ക്രൂരമായ കൃത്യം നിർവഹിച്ചത്.

യുവാവിന്റെ നിലവിളി ശബ്ദം കേട്ട് അടുത്ത മുറിയിലുണ്ടായിരുന്ന അമ്മയും സഹോദരിയും ഓടിയെത്തിയപ്പോഴേക്കും യുവതി അവിടെനിന്ന് രക്ഷപ്പെട്ടിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് യുവാവിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. ഒളിവിൽ പോയ യുവതിക്കായി നടത്തിയ തെരച്ചിലിനൊടുവിൽ പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയും, കൃത്യത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുക്കുകയും ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles