മാവേലിക്കരയിൽ രണ്ടുവയസ്സുകാരൻ ട്രെയിനിടിച്ച് മരിച്ച സംഭവം! അമ്മയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസ്

മാവേലിക്കര : പുന്നമൂട്ടിൽ റെയിൽവേ പാളത്തിന് സമീപം ട്രെയിൻ തട്ടി രണ്ടുവയസ്സുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ കുഞ്ഞിന്റെ അമ്മയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസ്. പുന്നമൂട് താനിപ്പള്ളിൽ സിജുവിന്റെ മകൻ അക്ഷിത് (2) ആണ് മരിച്ചത്. സംഭവത്തിൽ കുട്ടിയുടെ അമ്മ അഖിലയ്‌ക്കെതിരെയാണ് (31) കൊലപാതക കുറ്റം ചുമത്തിയിരിക്കുന്നത്. ശനിയാഴ്ച വൈകുന്നേരം 6:45-ഓടെ ളാഹ റെയിൽവേ ഗേറ്റിന് സമീപമായിരുന്നു സംഭവം. കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്ന ട്രെയിൻ അമ്മയെയും കുഞ്ഞിനെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടം നടന്നയുടൻ പ്രദേശവാസികൾ ചേർന്ന് ഇരുവരെയും മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.

അഖില ജീവനൊടുക്കുക എന്ന ലക്ഷ്യത്തോടെ കുട്ടിയെയും കയ്യിലെടുത്ത് റെയിൽവേ ട്രാക്കിന് നടുവിൽ നിൽക്കുകയായിരുന്നുവെന്ന് ആർപിഎഫ് അന്വേഷണത്തിൽ കണ്ടെത്തി. ട്രെയിൻ തൊട്ടടുത്തെത്തിയപ്പോൾ ഭയന്ന് മാറിനിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. നിലവിൽ പരിക്കുകളോടെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാനസികാരോഗ്യ വിഭാഗത്തിൽ തീവ്രപരിചരണത്തിലാണ് അഖില. ഇവരുടെ ആരോഗ്യനിലയിലും മാനസികാരോഗ്യത്തിലും പുരോഗതിയുണ്ടാകുന്ന മുറയ്ക്ക് അറസ്റ്റ് ഉൾപ്പെടെയുള്ള തുടർ നിയമ നടപടികളിലേക്ക് കടക്കുമെന്ന് മാവേലിക്കര പോലീസ് അറിയിച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles