ഡൽഹി പോലീസിന്റെ ഇടി കൊണ്ട് മുള്ളിയ ബ്രിട്ടാസ് പറഞ്ഞത് കേട്ടോ.. ചിരിച്ചു ചാകും! ഇരവാദം പക്ഷേ ചീറ്റിപ്പോയി!

ഡൽഹിയിലെ രാഷ്ട്രീയ നാടകങ്ങളുടെ പുതിയ അധ്യായവുമായി വീണ്ടും കളംനിറയുകയാണ് സിപിഎമ്മിന്റെ രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരായ പ്രതിഷേധത്തിനിടെ മാധ്യമങ്ങളോട് സംസാരിച്ചതിന്റെ പേരിൽ ഡൽഹി പോലീസ് തന്നെ കസ്റ്റഡിയിലെടുത്തു, വാഹനത്തിലിട്ട് മർദിച്ചു, അപമാനിച്ചു, ഒടുവിൽ വഴിയിൽ തള്ളി എന്നൊക്കെ പറഞ്ഞ് രാഷ്ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും രാജ്യസഭാ അധ്യക്ഷനും കത്തയച്ച് വലിയൊരു സഹതാപ തരംഗം സൃഷ്ടിക്കാനുള്ള തീവ്രശ്രമത്തിലാണ് അദ്ദേഹം. പാർലമെന്ററി അവകാശലംഘനം, ജനാധിപത്യ ധ്വംസനം, നിയമവാഴ്ചയുടെ തകർച്ച എന്നൊക്കെ വലിയ വാക്കുകൾ നിരത്തി സോഷ്യൽ മീഡിയയിൽ വലിയ പ്രതികരണങ്ങൾ പടച്ചുവിടുമ്പോൾ, സാധാരണ മലയാളി ചോദിക്കുന്ന ചില പച്ചയായ സത്യങ്ങളുണ്ട്. ആരാണ് ഈ ജനാധിപത്യത്തെക്കുറിച്ചും അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുന്നത്?

വർഷങ്ങളോളം ടെലിവിഷൻ ചാനലിന്റെ തലപ്പത്തിരുന്ന് പ്രതിപക്ഷ നേതാക്കളെയും  അധിക്ഷേപിക്കുകയും, അധികാരത്തിന്റെ ഇടനാഴികളിലിരുന്ന് മാധ്യമസ്വാതന്ത്ര്യത്തെ ചവിട്ടിമെതിക്കാൻ കൂട്ടുനിൽക്കുകയും ചെയ്ത അതേ ജോൺ ബ്രിട്ടാസാണ് ഇന്ന് മാധ്യമങ്ങളോട് സംസാരിച്ചതിന്റെ പേരിൽ പോലീസ് പീഡിപ്പിച്ചു എന്ന് വിലപിക്കുന്നത്. സ്വന്തം പാർട്ടിയുടെ മുഖ്യമന്ത്രി കേരളത്തിൽ പത്രസമ്മേളനം നടത്തുമ്പോൾ ഇഷ്ടമില്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്ന മാധ്യമപ്രവർത്തകരെ “കടക്ക് പുറത്ത്” എന്ന് ആക്രോശിച്ച് പുറത്താക്കിയപ്പോൾ ബ്രിട്ടാസിന്റെ ജനാധിപത്യ ബോധം എവിടെയായിരുന്നു? മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് പിആർ പണികൾ നിയന്ത്രിച്ചപ്പോൾ, വസ്തുതാപരമായ വാർത്തകൾ കൊടുത്ത മാധ്യമപ്രവർത്തകർക്കെതിരെ കള്ളക്കേസെടുത്ത് ജയിലിലടക്കാൻ കേരള പോലീസ് വീടുകളിൽ റെയ്ഡ് നടത്തിയപ്പോൾ ഈ ബ്രിട്ടാസ് ഏത് മാളത്തിലായിരുന്നു ഒളിച്ചിരുന്നത്?

ഷാജൻ സ്കറിയക്കെതിരെയും, ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവർത്തകർക്കെതിരെയും,  പിണറായി സർക്കാരിന്റെ പോലീസ് പ്രതികാരബുദ്ധിയോടെ വേട്ടയാടൽ തുടങ്ങിയപ്പോൾ ബ്രിട്ടാസിന് അത് ജനാധിപത്യ സംരക്ഷണമായിരുന്നു. എസ്എഫ്ഐയുടെ അഴിമതിയും മാർക്ക് തട്ടിപ്പും പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകയ്ക്കെതിരെ പോലീസ്  കേസെടുത്തത് ഈ കേരളത്തിലാണ്. അന്ന് ജനാധിപത്യത്തിന്റെ നാലാം തൂണിനെ കേരളത്തിലെ ഭരണകൂടം വേട്ടയാടിയപ്പോൾ ഒരക്ഷരം മിണ്ടാത്ത ബ്രിട്ടാസ്, ഇപ്പോൾ ഡൽഹിയിൽ ക്യാമറകൾക്ക് മുന്നിൽ വന്ന് ഇരവാദം ഉയർത്തുന്നത് എത്രമാത്രം കപടമാണ്!

തനിക്കെതിരെ ഉണ്ടായത് നിയമവാഴ്ചയ്ക്കെതിരെയുള്ള കടന്നുകയറ്റമാണെന്നും, സംവാദങ്ങൾക്ക് പകരം ലാത്തിപ്രയോഗമല്ല വേണ്ടതെന്നും ഉപദേശിക്കാൻ ബ്രിട്ടാസിന് എന്ത് ധാർമ്മിക അവകാശമാണുള്ളത്? കേരളത്തിൽ ഒരു സാധാരണക്കാരൻ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പോകുമ്പോൾ വഴിയിൽ നിന്നാൽ പോലും കറുത്ത മാസ്ക് മാറ്റാൻ നിർബന്ധിക്കുകയും, കറുത്ത വസ്ത്രം ധരിച്ചതിന് റോഡിലിട്ട് വലിച്ചിഴയ്ക്കുകയും ചെയ്യുന്ന ഒരു ഭരണകൂടത്തിന്റെ വക്താവാണ് അദ്ദേഹം. നവകേരള സദസ്സിൽ സമാധാനപരമായി പ്രതിഷേധിക്കാൻ നിന്ന ചെറുപ്പക്കാരെ സ്വന്തം പാർട്ടിയുടെ ഗുണ്ടകൾ ഹെൽമറ്റും കമ്പിവടിയും ഉപയോഗിച്ച് തല്ലിച്ചതച്ചപ്പോൾ അതിനെ മുഖ്യമന്ത്രി ‘രക്ഷാപ്രവർത്തനം’ എന്ന് വിളിച്ച് ന്യായീകരിച്ചു. ആ ക്രൂരതയെ ആർത്തുവിളിച്ച് പിന്തുണച്ച പാർട്ടിയുടെ എംപിയാണ് ഇപ്പോൾ ഡൽഹി പോലീസിന്റെ തള്ളലും ഉന്തും കണ്ടപ്പോൾ ഭരണഘടനാ അവകാശങ്ങളുടെ കണക്കുപുസ്തകവുമായി രാഷ്ട്രപതിഭവന്റെ പടികയറുന്നത്.

ഡൽഹിയിൽ ഒരു തെരുവ് നാടകം കളിച്ച് മാധ്യമശ്രദ്ധ നേടുക, പെട്ടെന്ന് തന്നെ ദേശീയതലത്തിൽ വലിയൊരു രക്തസാക്ഷി പരിവേഷം ഉണ്ടാക്കിയെടുക്കുക, അതിനായി രാഷ്ട്രപതിക്കും ചീഫ് ജസ്റ്റിസിനും കത്തയച്ച് വലിയ വാർത്താ പ്രാധാന്യം സൃഷ്ടിക്കുക—ഇതൊരു വെറും പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണ്. കേന്ദ്ര ഏജൻസികളുടെയും പോലീസിന്റെയും മുന്നിൽ പോയി കൃത്യമായി ക്യാമറകൾ ഉള്ളപ്പോൾ പ്രകോപനം സൃഷ്ടിച്ച് ഇരയാവുക എന്നത് സിപിഎമ്മിന്റെ പുതിയ പിആർ ഏജൻസികൾ പഠിപ്പിച്ചുകൊടുത്ത വിദ്യയാണ്. കേരളത്തിൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും ജനങ്ങളെയും അടിച്ചമർത്താൻ സർവ്വ അധികാരവും ദുർവിനിയോഗം ചെയ്യുന്നവർ, ഡൽഹിയിൽ വരുമ്പോൾ മാത്രം സമാധാനപ്രിയരും ഭരണഘടനാ സംരക്ഷകരുമായി വേഷംകെട്ടുന്നത് കാണുമ്പോൾ പ്രബുദ്ധരായ കേരള ജനത പുച്ഛത്തോടെയേ നോക്കിക്കാണൂ. അധികാരമുള്ളിടത്ത് ഏകാധിപത്യവും, അധികാരമില്ലാത്തിടത്ത് ഇരവാദവും എന്ന ഇരട്ടത്താപ്പ് രാഷ്ട്രീയമാണ് ജോൺ ബ്രിട്ടാസിന്റെ ഈ കത്ത് നാടകത്തിലൂടെ ഒരിക്കൽ കൂടി പൊളിഞ്ഞുവീഴുന്നത്. നിങ്ങളുടെ ഈ കപടമുഖം തിരിച്ചറിയാൻ മലയാളികൾക്ക് അധികം ആലോചിക്കേണ്ടി വരില്ല.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles