പനാമ തീരത്ത് വൻ ഭൂകമ്പം!! റിക്ടർ സ്കെയിലിൽ 7.7 തീവ്രത, മധ്യ-തെക്കേ അമേരിക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

പനാമ സിറ്റി : പനാമയുടെ തെക്കൻ തീരത്ത് ശക്തമായ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ ഒൻപത് മധ്യ-തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പനാമ സിറ്റിയിൽ നിന്ന് ഏകദേശം 206 കിലോമീറ്റർ തെക്കുപടിഞ്ഞാറായി, ഭൂമിക്കടിയിൽ 10 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം എന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജിയും യുഎസ് എംബസിയും സ്ഥിരീകരിച്ചു.

ഭൂകമ്പത്തെ തുടർന്ന് ശക്തമായ തുടർചലനങ്ങൾക്ക് സാധ്യതയുണ്ടെന്ന് പനാമയിലെ യുഎസ് എംബസി ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കോസ്റ്റാറിക്ക, എൽ സാൽവഡോർ, പെറു, മെക്സിക്കോ, ഗ്വാട്ടിമാല, പനാമ, നിക്കരാഗ്വ, കൊളംബിയ, ഇക്വഡോർ എന്നീ രാജ്യങ്ങളിലെ തീരപ്രദേശങ്ങളിലാണ് യുഎസ് സുനാമി മുന്നറിയിപ്പ് സിസ്റ്റം ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. തീരപ്രദേശങ്ങളിൽ ശക്തമായതും അസാധാരണവുമായ കടലാക്രമണങ്ങൾക്കും പ്രവചനാതീതമായ തിരമാലകൾക്കും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

തീരപ്രദേശങ്ങളിൽ വസിക്കുന്നവരും സന്ദർശകരും ഉടനടി ഉയർന്ന പ്രദേശങ്ങളിലേക്ക് മാറിത്താമസിക്കണമെന്നും, പ്രാദേശിക ദുരന്തനിവാരണ സേനയുടെയും അധികൃതരുടെയും നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും യുഎസ് എംബസി ആവശ്യപ്പെട്ടു. തകർന്ന കെട്ടിടങ്ങളിലേക്ക് പ്രവേശിക്കരുതെന്നും, വൈദ്യുതി, വാർത്താവിനിമയ ബന്ധങ്ങൾ തടസ്സപ്പെടാൻ സാധ്യതയുള്ളതിനാൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles