കാരുണ്യ ആരോഗ്യ പദ്ധതിക്ക് 600 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ! കുടിശ്ശിക തീർക്കുന്നത് ആശുപത്രികൾക്ക് ആശ്വാസമാകുമെന്ന് വിലയിരുത്തൽ

തിരുവനന്തപുരം : സംസ്ഥാനത്തെ ജനങ്ങൾക്ക് ഏറെ ആശ്വാസകരമായ പ്രഖ്യാപനവുമായി സർക്കാർ. കാരുണ്യ ആരോഗ്യ പദ്ധതിക്കായി 600 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ ഉത്തരവിട്ടു. എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്തെ കുടിശ്ശികയും കടങ്ങളും തീർക്കുന്നതിനാണ് ഈ തുക അനുവദിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലെ ക്ലെയിമുകൾക്കായി 307.10 കോടി രൂപയും, കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിക്കായി 293.62 കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. ഈ വർഷത്തെ ബജറ്റിൽ കാരുണ്യ പദ്ധതിക്കായി ആകെ 592 കോടി രൂപയായിരുന്നു വകയിരുത്തിയിരുന്നത്. കാരുണ്യ പദ്ധതി വഴി വിവിധ ആശുപത്രികൾ വഴി സൗജന്യ ചികിത്സ നൽകിയ വകയിൽ സർക്കാരിൽ നിന്നും കോടിക്കണക്കിന് രൂപയാണ് കുടിശ്ശികയായി ലഭിക്കാനുണ്ടായിരുന്നത്. പുതിയ തുക ലഭ്യമാകുന്നതോടെ തുക ലഭിക്കാനുള്ള ആശുപത്രികൾക്ക് വലിയ ആശ്വാസമാകും. സാധാരണക്കാർക്ക് ഏറെ ഗുണകരമായ ചികിത്സാ പദ്ധതികൾ സുഗമമായി മുന്നോട്ട് കൊണ്ടുപോകാൻ ഈ ഫണ്ട് വിനിയോഗം സഹായകരമാകും.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles