ഡൽഹി ജന്ദർ മന്തർ ഇനി സമരവേദിയല്ല!! പ്രതിഷേധങ്ങൾക്ക് വിലക്കേർപ്പെടുത്തി ഉത്തരവിറക്കി പോലീസ്!! സമരങ്ങൾക്കും ധർണ്ണയ്ക്കുമായി മൂന്ന് പുതിയ കേന്ദ്രങ്ങൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രതിഷേധങ്ങളുടെയും ധർണ്ണകളുടെയും പ്രധാന കേന്ദ്രമായിരുന്ന ജന്ദർ മന്തറിന് ഇനി സമരവേദി എന്ന പദവിയില്ല. ജന്ദർ മന്തറിനെ ഔദ്യോഗിക സമരവേദികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിക്കൊണ്ട് ഡൽഹി പൊലീസ് കമ്മീഷണർ അനുരാഗ് കുമാർ ഉത്തരവിറക്കി. പൗരന്മാർക്ക് പ്രതിഷേധിക്കാനുള്ള അവകാശം ഉറപ്പാക്കുന്നതിനായി അനുയോജ്യമായ ബദൽ സ്ഥലങ്ങൾ കണ്ടെത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയോഗിച്ച പ്രത്യേക സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഈ നിർണായക തീരുമാനം.

ജന്ദർ മന്തറിന് പകരം ഡൽഹിയിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിനായി മൂന്ന് പുതിയ കേന്ദ്രങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. സെൻട്രൽ ഡൽഹിയിലെ രാംലീല ഗ്രൗണ്ട്, നോർത്ത് ഡൽഹിയിലെ ബുരാരി ഗ്രൗണ്ട്, ഈസ്റ്റ് ഡൽഹിയിലെ സിബിഡി ഗ്രൗണ്ട് എന്നിവയാണ് പ്രക്ഷോഭങ്ങൾക്കായി അനുമതി നൽകിയിട്ടുള്ള പുതിയ സ്ഥലങ്ങൾ. ഈ പുതിയ വേദികളിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിനുള്ള പരിഷ്കരിച്ച മാർഗ്ഗനിർദ്ദേശങ്ങളും പ്രവർത്തന നടപടിക്രമങ്ങളും പോലീസ് ഉടൻ തന്നെ പുറപ്പെടുവിക്കും. 2022 ഏപ്രിൽ 28-ലെ മുൻ ഉത്തരവ് ഭാഗികമായി ഭേദഗതി ചെയ്തുകൊണ്ടാണ് പുതിയ വിജ്ഞാപനം.

വോട്ടർ പട്ടികയിലെ തീവ്രമായ പ്രത്യേക പുനഃപരിശോധനയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ ആരോപിച്ചുകൊണ്ട് ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ വൻ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെയാണ് ഈ നീക്കം. സുരക്ഷാ ക്രമീകരണങ്ങളും ക്രമസമാധാന പാലനവും മുൻനിർത്തിയാണ് കേന്ദ്ര സർക്കാരിന്റെ ഈ നടപടി.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles