‘ജന്തർ മന്തർ ഭാരതത്തിന്റെ കഥയല്ല!!’ ഡൽഹിയെ തടവിലാക്കാനുള്ള ‘അരാജകവാദികളുടെ’ ശ്രമം പരാജയപ്പെട്ടെന്ന് ബിജെപി വക്താവ് സംബീത് പാത്ര

ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധങ്ങൾക്കെതിരെയും അതിന് നേതൃത്വം നൽകുന്ന പ്രതിപക്ഷ നീക്കങ്ങൾക്കെതിരെയും രൂക്ഷവിമർശനവുമായി ബിജെപി ദേശീയ വക്താവ് സംബീത് പാത്ര. ജന്തർ മന്തറിലെ നാല് കിലോമീറ്റർ പ്രദേശം മുഴുവൻ ഭാരതത്തിന്റെ കഥയല്ലെന്നും, തലസ്ഥാനത്ത് അശാന്തി വിതയ്ക്കാനും ഡൽഹിയെ തടവിലാക്കാനും ശ്രമിച്ച അരാജകവാദികളുടെ നീക്കം പൂർണ്ണമായി പരാജയപ്പെട്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഡൽഹിയിൽ കടുത്ത സുരക്ഷാ ക്രമീകരണങ്ങളും നേതാക്കളെയും പ്രവർത്തകരെയും കസ്റ്റഡിയിലെടുക്കലും തുടരുന്ന പശ്ചാത്തലത്തിലാണ് ബിജെപിയുടെ പ്രതികരണം.

രാജ്യം മുഴുവൻ ശാന്തമായി ഇരിക്കുമ്പോൾ ഡൽഹിയിലെ ഒരു ചെറിയ കോണിൽ മാത്രമാണ് ചിലർ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതെന്ന് സംബീത് പാത്ര പരിഹസിച്ചു. നഗരത്തിൽ അക്രമവും കലുഷിതാന്തരീക്ഷവും സൃഷ്ടിക്കുക എന്നതായിരുന്നു ഇവരുടെ പ്രധാന ലക്ഷ്യമെന്നും, എന്നാൽ ഡൽഹി പോലീസിന്റെയും സുരക്ഷാ സേനകളുടെയും സമയോചിതമായ ഇടപെടലിലൂടെ ഈ ശ്രമങ്ങൾ വിഫലമാക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അരാജകവാദികളുടെ ഉള്ളിൽത്തന്നെ വലിയ തോതിലുള്ള അരാജകത്വമാണ് നിലനിൽക്കുന്നതെന്നും ബിജെപി വക്താവ് തുറന്നടിച്ചു.

ഡൽഹി ജന്തർ മന്തറിലേക്ക് നടന്ന പ്രതിഷേധ റാലിയെത്തുടർന്ന് വൻതോതിലുള്ള സുരക്ഷാ സേനയെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നും പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ രാഷ്ട്രീയ നേതാക്കളെയു ഉൾപ്പെടെ നൂറുകണക്കിന് ആളുകളെ പോലീസ് ഇതിനോടകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles