ഭരണത്തിലിരുന്നപ്പോൾ അന്യായമായ സാമ്പത്തിക ലാഭത്തിനായി പിണറായി അധികാരം ദുരുപയോഗം ചെയ്തു! മാസപ്പടി കേസിലെ എഫ്‌ഐആർ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസുകളിൽ നിർണായക വിവരങ്ങൾ അടങ്ങിയ എഫ്ഐആർ പുറത്ത്. അന്യായമായ സാമ്പത്തിക ലാഭത്തിനായി ഒന്നാം പ്രതിയായ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ താൻ ഭരണത്തിലിരുന്നപ്പോൾ അധികാരം ദുരുപയോഗം ചെയ്തുവെന്നാണ് വിജിലൻസ് എഫ്ഐആറിൽ പറയുന്നത് . പിണറായി വിജയൻ, വീണ വിജയൻ, എക്സാലോജിക് കമ്പനി എന്നിവർ ചേർന്ന് ഇതിനായി ഗൂഢാലോചന നടത്തുകയായിരുന്നുവെന്നും സ്വന്തം രാഷ്ട്രീയ-വ്യക്തിബന്ധങ്ങൾ ഉപയോഗിച്ചാണ് സാമ്പത്തിക ഇടപാടുകൾ നടത്തിയതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

എക്സാലോജിക്കും സിഎംആർഎൽ ഫിനാൻസ് ജനറൽ മാനേജറും തമ്മിലാണ് ഔദ്യോഗിക കരാർ ഒപ്പിട്ടത്. കമ്പനി ഉടമ കർത്ത ആവശ്യപ്പെട്ടതുപ്രകാരമാണ് കരാറിൽ ഒപ്പുവെച്ചതെന്ന് ജനറൽ മാനേജർ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ യഥാർത്ഥത്തിൽ യാതൊരുവിധ സേവനങ്ങളും നൽകാൻ വേണ്ടിയായിരുന്നില്ല ഈ കരാറെന്നാണ് പ്രധാന കണ്ടെത്തൽ. യാതൊരു സേവനവും നൽകാതെ 3.28 കോടി രൂപ നൽകിയതിന് പുറമേ, യാതൊരുവിധ രേഖകളുമില്ലാതെ 50 ലക്ഷം രൂപ വേറെയും കൈമാറിയിട്ടുണ്ട്. ഒരു കൺസൾട്ടൻസി സ്ഥാപനത്തിന്റെ മറവിലാണ് വീണയ്ക്ക് വ്യക്തിപരമായി ഈ തുക നൽകിയതെന്നും വ്യക്തമാകുന്നു.

ഹൈക്കോടതി നിർദ്ദേശത്തെത്തുടർന്ന് അഴിമതി നിരോധന നിയമപ്രകാരവും കള്ളപ്പണ ഇടപാടിലുമായി രണ്ട് എഫ്ഐആറുകളാണ് വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഒന്ന് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒന്നാമത്തെ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ ഒന്നാം പ്രതിയാകുമ്പോൾ, ഹവാല കേസിൽ മുൻമന്ത്രി മുഹമ്മദ് റിയാസാണ് ഒന്നാം പ്രതി. രണ്ട് കേസുകളിലും രണ്ടാം പ്രതി വീണ വിജയനാണ്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles